Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summer Rains

Idukki

കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കി വേ​ന​ൽ​മ​ഴ

ചെ​റു​തോ​ണി: കൊ​ടും​ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്നെ​ത്തി​യ വേ​ന​ൽ​മ​ഴ ഹൈ​റേ​ഞ്ചി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ചൂ​ട് കൂ​ടു​ത​ലാ​യി​രു​ന്ന വേ​ന​ൽ​ക്കാ​ല​ത്ത് നാ​ണ്യ​വി​ള​ക​ളും ത​ന്നാ​ണ്ടു​വി​ള​ക​ളും പ​ച്ച​ക്ക​റി​യു​മെ​ല്ലാം വാ​ടി​ത്ത​ള​ർ​ന്നു തു​ട​ങ്ങി​യി​രു​ന്നു. ഏ​ലം ക​ർ​ഷ​ക​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്ന​ത്. പ​ല​രും കൃ​ഷി ന​ന​യ്ക്കാ​ൻ വെ​ള്ള​മി​ല്ലാ​തെ വ​ല​ഞ്ഞു. ഏ​ത്ത​വാ​ഴ​ക​ൾ വെ​ള്ള​മി​ല്ലാ​തെ ഒ​ടി​ഞ്ഞു​വീ​ണു.

കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ച്ച​യു​ടെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ​യെ​ത്തി​യ​ത്. കാ​പ്പി​ക​ൾ പൂ​വി​ട്ടും കു​രു​മു​ള​ക് ചെ​ടി​ക​ളി​ൽ പു​തു​നാ​മ്പു​ക​ൾ​ക്കൊ​പ്പം തി​രി​യി​ട്ട​തു​മെ​ല്ലാം ക​ർ​ഷ​ക​രി​ൽ പ്ര​തീ​ക്ഷ നി​റ​ച്ചി​രി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി കൃ​ഷി​ക്കും വേ​ന​ൽ​മ​ഴ ഗു​ണ​മാ​യി. വേ​ന​ലി​ൽ ത​ളി​രു​ക​ൾ ക​രി​ഞ്ഞും ചു​രു​ങ്ങി​യും പ​ച്ച​ക്ക​റി​കൃ​ഷി​ക​ൾ വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന​ത് വേ​ന​ൽ​മ​ഴ ത​ട​ഞ്ഞു. ഹൈ​റേ​ഞ്ചി​ൽ ഏ​ലം ക​ർ​ഷ​ക​രാ​ണ് വേ​ന​ൽ​മ​ഴ​യി​ൽ ഏ​റ്റ​വു​മ​ധി​കം സ​ന്തോ​ഷി​ക്കു​ന്ന​ത്. ഏ​ലം​കൃ​ഷി വ്യാ​പ​ക​മാ​യി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ൽ ഒ​ട്ടു​മി​ക്ക ദി​വ​സ​വും മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളും ഹൈ​റേ​ഞ്ചി​ലു​ണ്ട്.

District News

വേ​ന​ൽ​മ​ഴ ത​ണു​പ്പി​ച്ചു; ഉ​ള്ളി​ൽ തീ​യു​മാ​യി ക​ർ​ഷ​ക​ർ

ച​മ്പ​ക്കു​ളം: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത വേ​ന​ൽ മ​ഴ വ​ര​ണ്ടു​ണ​ങ്ങി​യ മ​ണ്ണി​നും പ്ര​കൃ​തി​ക്കും കു​ളി​ർ​മ പ​ക​ർ​ന്ന​പ്പോ​ൾ കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ആ​ധി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ മി​ക്ക ഇ​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ കാ​റ്റോ​ടു​കൂ​ടി മ​ഴ പെ​യ്തി​രു​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട മ​ഴ​യ​ത്ത് കു​ട്ട​നാ​ട്ടി​ലെ കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണ​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. വി​ത ക​ഴി​ഞ്ഞ് 100-110 ദി​വ​സ​ങ്ങ​ളാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും. 120 ദി​വ​സ​ങ്ങ​മാ​കു​മ്പോ​ൾ കൊ​യ്ത്ത് ന​ട​ത്തേ​ണ്ട പാ​ട​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും.

ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി​യു​ടെ കൊ​യ്ത്താ​രം​ഭി​ച്ചു. കൊ​യ്യാ​ൻ പാ​ക​മാ​യി നി​ല്ക്കു​ന്ന നെ​ൽ​ച്ചെ​ടി മ​ഴ പെ​യ്യു​മ്പോ​ൾ നി​ലം​പ​തി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. നെ​ൽ​ച്ചെ​ടി വീ​ണാ​ൽ വി​ള​വി​ന്‍റെ പ​കു​തി പോ​ലും കൊ​യ്തെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കൂ​ടാ​തെ കൊ​യ​ത്തു യ​ന്ത്ര​മു​പ​യോ​ഗി​ച്ച് കൊ​യ്യാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ക​യും ചെ​യ്യും.

മ​ഴ പെ​യ്ത് ക​ണ്ട​ത്തി​ൽ സം​ഭ​രി​ക്ക​പ്പെ​ടു​ന്ന വെ​ള്ളം നെ​ൽ​ച്ചെ​ടി​ക​ൾ വീ​ഴു​ന്ന​തോ​ടെ ഒ​ഴു​കി മാ​റാ​ൻ ബു​ദ്ധി​മു​ട്ടാ​കും. ഇ​ത് യ​ഥാ​സ​മ​യം യ​ന്ത്ര​മി​റ​ക്കി കൊ​യ്ത്ത് ന​ട​ത്തു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. അ​തോ​ടൊ​പ്പം ഈ​ർ​പ്പ​മു​ള്ള​തി​നാ​ൽ വീ​ണു കി​ട​ക്കു​ന്ന ക​തി​ർ​മ​ണി​ക​ൾ കി​ളി​ർ​ക്കു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ പ​ല വ​ർ​ഷ​ങ്ങ​ളി​ലും മി​ക​ച്ച വി​ള​വു​ണ്ടാ​യി​ട്ടും വേ​ന​ൽ മ​ഴ​മൂ​ലം യ​ഥാ​സ​മ​യം കൊ​യ്തെ​ടു​ക്കാ​നാ​വാ​തെ പോ​യ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ടം വ​രു​ത്തി​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ നെ​ൽ ക​ർ​ഷ​ക​ർ​ക്ക് വേ​ന​ൽ​മ​ഴ ആ​ശ​ങ്ക​യു​ടെ നാ​ളു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

Latest News

Corehub Up